കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി നദിയിലേക്ക് വീണു, നവദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു

Advertisement

ചെന്നൈ: തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയാത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയ നവ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു. സുബ്ബരാജ് നഗർ പുതുകോളനിയിലെ രാജ (30) ഇയാളുടെ ഭാര്യ കാവ്യ (20), സഞ്ജയ്(24) എന്നിവരാണ് മരിച്ചത്. ഒരു മാസം മുൻപായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. സഞ്ജയുടെ വീട്ടിൽ വിവാഹ സത്കാരത്തിനെത്തിയതായിരുന്നു രാജയും കാവ്യയും.

സഞ്ജയ്ക്കും മറ്റൊരു ബന്ധുവായ പ്രണവിനുമൊപ്പം നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. രാജയും കാവ്യയും പാറയിൽ കാൽ വഴുതി വീണു. ഇവരെ രക്ഷിപെടുത്താൻ ശ്രമിക്കുമ്പോഴാണ് സഞ്ജയ് അപകടത്തിൽ പെട്ടത്. മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്ത് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്.