സീരിയൽ താരം വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Advertisement

ഹിന്ദി സീരിയൽ താരം വൈശാലി ടക്കറിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം.

സസുരാൽ സിമർ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ഒരു കത്തും നടിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്.ഇരുവരും ബിസിനസുകാരാണ്. രാവിലെ വൈശാലി മുറിയിൽ നിന്നും പുറത്തുവരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് വൈശാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.