താരസുന്ദരി ഹന്‍സിക മോട്വാനി വിവാഹിതയാവുന്നു, വരനാര് അത് രഹസ്യം

Advertisement

താരസുന്ദരി ഹന്‍സിക മോട്വാനി വിവാഹിതയാവുന്നു. ഈ വര്‍ഷം ഡിസംബറില്‍ ജയ്പുരില്‍വെച്ചാകും വിവാഹം. വിവാഹവേദിയാകുന്നത് ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ്. തികച്ചും രാജകീയശൈലിയിലാവും വിവാഹം നടക്കുക.. കുടുംബാംഗങ്ങളും അടുത്തസുഹൃത്തുക്കളും സിനിമാ മേഖലയിലെ താരനിരയും പങ്കെടുക്കുമെന്നാണ് വിവരം. ആഘോഷത്തിന് തയ്യാറെടുപ്പു പൊടിപൊടിക്കുമ്പോഴും , വരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കൊട്ടാരത്തില്‍ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. അതേസമയം, വിവാഹത്തെക്കുറിച്ച് നടിയോ അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാല്‍,
പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂര്‍ എന്ന ചിത്രത്തിലൂടെയാണ്.
ശേഷം 2008-ല്‍ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും സജീവ മാണ് താരം….

Advertisement