ബംഗളൂരു: വിവാഹമോചന നോട്ടീസ് ലഭിച്ചതിനു പിന്നാലെ യുവതി പത്താംനിലയിലെ ഫ്ളാറ്റില്‍നിന്ന് ചാടി മരിച്ചു.
സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍.മാനേജരായ ഉപാസന റാവത്ത് (34) ആണ് മരിച്ചത്.
ഭര്‍ത്താവ് സോഫ്റ്റ്വെര്‍ എന്‍ജിനിയറായ നിഹാര്‍ രഞ്ജന്‍ റൗത്താരി അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.
എട്ടുവര്‍ഷം മുമ്ബ് വിവാഹിതരായ ഇവര്‍ രണ്ടുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവര്‍ക്ക് മക്കളില്ല. ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പ് യുവതിയുടെ ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം യുവതിയില്‍നിന്നു താന്‍ നേരിട്ട പീഡനങ്ങള്‍ ചിത്രീകരിച്ച വീഡിയോകള്‍ ഭര്‍ത്താവും ഹാജരാക്കിയിട്ടുണ്ട്.