സർക്കാർ ചാനലുകൾക്കെതിരെ നിയന്ത്രണവുമായി കേന്ദ്രം

Advertisement

ന്യൂഡൽഹി: ചാനൽ നടത്തിപ്പിന് മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സർക്കാർ വകുപ്പുകളും നേരിട്ട് ചാനൽ നടത്തരുത്.

ചാനൽ സംപ്രേഷണത്തിന് പ്രസാർ ഭാരതിയുമായി പ്രത്യേക ധാരണാപത്രം ഒപ്പിടണമെന്നും ഉത്തരവിലുണ്ട്. നിലവിലുള്ള ചാനൽ സംപ്രേക്ഷണം പ്രസാർ ഭാരതി വഴിയാക്കണമെന്നും നിർദേശിച്ചു. വാർത്താവിതരണ പ്രക്ഷേപണത്തിന്റെ പൂർണമായ അവകാശം പ്രസാർ ഭാരതിയ്ക്കായിരിക്കും.

കേരളവും തമിഴ്നാടും ഉൾപ്പെടെ വിവിധ സർക്കാരുകൾ വിദ്യാഭ്യാസ ചാനലുകൾ നടത്തുന്നുണ്ട്. കേരള സർക്കാർ വിക്ടേഴ്സ് എന്ന പേരിലും ആന്ധ്രാ പ്രദേശ് സർക്കാർ ഐപിടിവി എന്ന പേരിലും ചാനൽ നടത്തുന്നുണ്ട്.

Advertisement