ബോംബെ ഡയിംഗിനും നെസ്‌ വാഡിയയ്‌ക്കും സെബിയുടെ വിലക്ക്‌

Advertisement

മുംബൈ: പത്ത്‌ കമ്പനികളെ നിരോധിച്ച്‌ സെബി. ഇതില്‍ ബോംബെ ഡയിംഗും ഇവരുടെ പ്രമോട്ടര്‍മാരായ നുസ്ലി എന്‍ വാഡിയ, നെസ്‌ വാഡിയ, ജെഹാംഗിര്‍ വാഡിയ തുടങ്ങിയ കമ്പനികളും ഉള്‍പ്പെട്ടിട്ടുണ്ട്‌.

പ്രസ്‌തുത കമ്പനികള്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ഓഹരി വിപണിയില്‍ കമ്പനികള്‍ക്ക്‌ രണ്ട്‌ കൊല്ലത്തേക്ക്‌ ഇടപാടുകള്‍ നടത്തുന്നതിനാണ്‌ വിലക്ക്‌. വിലക്കിന്‌ പുറമെ 15.75 കോടി രൂപ പിഴ നല്‍കണമെന്നും ഉത്തരവുണ്ട്‌.