ചായയില്‍ പഞ്ചസാരയ്‌ക്ക്‌ പകരം കീടനാശിനി ചേര്‍ത്തു, രണ്ട്‌ കുഞ്ഞുങ്ങള്‍ക്ക്‌ ദാരുണാന്ത്യം

Advertisement


ലഖ്‌നൗ: ചായയില്‍ പഞ്ചസാരയ്‌ക്ക്‌ പകരം കീടനാശിനി ചേര്‍ത്തു. രണ്ട്‌ കുഞ്ഞുങ്ങള്‍ അടക്കം മൂന്ന്‌ പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മണിപ്പൂരിയിലാണ്‌ സംഭവം.

ഭായ്‌ ദൂജ്‌ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ ആള്‍ക്ക്‌ മരുമകള്‍ നല്‍കിയ ചായയിലാണ്‌ അബദ്ധത്തില്‍ കീടനാശിനി ചേര്‍ത്തത്‌. കുട്ടികളും ഈ ചായ കുടിക്കുകയായിരുന്നു.

ചായ കുടിച്ച്‌ രണ്ട്‌ പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.