പാചക വാതക ടാങ്കര്‍ തലകീഴായി മറിഞ്ഞു പൊട്ടിത്തെറിച്ചു; ഒരു മരണം, നാല്‌ പേര്‍ക്ക്‌ പരിക്ക്‌

Advertisement

റാഞ്ചി: പാചക വാതക ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഒരു മരണം. നാല്‌ പേര്‍ക്ക്‌ പരിക്കേറ്റു.

പാതയോരത്ത്‌ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇടിച്ച്‌ തലകീഴായി മറിഞ്ഞ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഝാര്‍ഖണ്ഡിലെ ദുംകയിലാണ്‌ സംഭവം. ടാങ്കറിന്റെ ഡ്രൈവറാണ്‌ മരിച്ചത്‌. സമീപത്ത്‌ നിര്‍ത്തിയിട്ടിരുന്ന മൂന്ന്‌ ബസുകള്‍ക്കും മരങ്ങള്‍ക്കും തീപിടിച്ചുവെന്നും പൊലീസ്‌ അറിയിച്ചു.