വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം കവിതയാണ്. അത്തരത്തിൽ അമ്മയെ കുറിച്ച് ഒരു തകർപ്പൻ കവിതയെഴുതി വൈറലാകുകയാണ് ഒരു നാലാം ക്ലാസ്സുകാരൻ.
അമ്മ തന്നെയാണ് മകനെഴുതിയ രസകരമായ കവിതകൾ പങ്കുവച്ചത്. തന്റെ കുഞ്ഞുമനസിന്റെ വികാരങ്ങൾ പേപ്പറിൽ അതേപോലെ പകർത്തിയിരിക്കുകയാണ് ഈ കുരുന്ന്. “എനിക്ക് ഒരു കവിതയെക്കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അത് എന്റെ മനസ്സിൽ നിന്ന് മാറി വീടിനു ചുറ്റും അലഞ്ഞുനടക്കുന്നു.” എന്നായിരുന്നു ആദ്യ കവിത.
മാതൃദിനത്തിൽ അമ്മയ്ക്കായി എഴുതിയ രണ്ടാമത്തെ കവിതയാണ് ക്ലാസിക് ‘മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ നീ സുന്ദരിയാണ്. കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും’. അമ്മ റോസാപ്പൂവ് പോലെ സുന്ദരിയാണെങ്കിലും അമ്മയ്ക്ക് ഇടയ്ക്കു വരുന്ന ദേഷ്യത്തെ അതിലെ മുള്ളിനോടാണ് കവി ഉപമിച്ചിരിക്കുന്നത്. ഈ കൊച്ചു കവിയുടെ നിരീക്ഷണപാടവത്തേയും സർഗ്ഗാത്മകതയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്. പോസ്റ്റിന് ഇതുവരെ 1,45,400 ലൈക്കുകളും 12,600 റീട്വീറ്റുകളും ലഭിച്ചു. നാലാം ക്ലാസ്സുകാരൻ എഴുതിയത്” എന്ന അടിക്കുറിപ്പോടെ മകന്റെ മൂന്ന് വ്യത്യസ്ത കവിതകളുടെ ചിത്രങ്ങളാണ് അമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.