ന്യൂഡൽഹി: ഫോബ്സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി ഇന്ത്യയുടെ ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ ഓഹരികൾ രണ്ടാഴ്ച തുടർച്ചയായി കുതിച്ചുയരുകയും വാൾസ്ട്രീറ്റ് ഓഹരികളെ മറികടക്കുകയും ചെയ്തതോടെ അദാനിയുടെ സമ്പത്തും വർധിക്കുകയായിരുന്നു.
തിങ്കളാഴ്ച സമ്പത്തിൽ 314 ദശലക്ഷം ഡോളർ വർധനവുണ്ടായതോടെ അദാനിയുടെ മൊത്തം സമ്പത്ത് 131.9 ബില്യൻ ഡോളറായി ഉയരുകയായിരുന്നു. 223.8 ബില്യൻ ഡോളർ സമ്പത്തുമായി ഇലോൺ മസ്ക് തന്നെയാണ് പട്ടികയിൽ ഒന്നാമൻ. ലുയി വിറ്റോൺ സ്ഥാപകൻ ബെർണാർഡ് അർണോൾട് ആണ് 156.5 ബില്യൻ ഡോളറുമായി രണ്ടാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച ആമസോണിന്റെ അവധിക്കാല വിൽപ്പനയിൽ വന്ന ഇടിവാണ് ജെഫിനെ നാലാം സ്ഥാനത്തേക്ക് തള്ളിയത്. അദ്ദേഹത്തിന്റെ മൊത്ത സമ്പത്ത് 126.9 ബില്യൻ ഡോളർ ആണ്.