രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ നടി പൂജാ ഭട്ടും

Advertisement


ഹൈദരാബാദ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോളിവുഡ് നടി പൂജാ ഭട്ട്. രാവിലെ തെലങ്കാന തലസ്ഥാനമായ ഹൈദരാബാദ് സിറ്റിയിൽ നിന്ന് പര്യടനം ആരംഭിച്ചതിന് പിന്നാലെയാണ് പൂജാ ഭട്ട് പദയാത്രയുടെ ഭാഗമായത്.

”ഓരോ ദിവസവും ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്… ഓരോ ദിവസവും രാജ്യത്ത് സ്നേഹിക്കുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്”, പൂജാ ഭട്ട് യാത്രയിൽ പങ്കെടുക്കുന്നതിൻറെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ഇന്നലെ ഹൈദരാബാദ് സിറ്റിയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രക്ക് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും വൻ വരവേൽപ്പാണ് നൽകിയത്. നാരായൺപേട്ട്, മെഹബൂബ് നഗർ, രംഗറെഡ്ഡി എന്നീ ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് ഹൈദരാബാദിൽ പ്രവേശിച്ചത്.

തെലുങ്കാനയിലൂടെയുള്ള ജോഡോ യാത്രയുടെ പര്യടനം എട്ടാം ദിവസത്തിലേക്ക് കടന്നു. അതേസമയം, കന്യാകുമാരിയിൽ നിന്നാംരംഭിച്ച യാത്ര നിലവിൽ 56 ദിവസം പിന്നിട്ടു.