മുംബൈ: റിസർവ് ബാങ്കിന്റെ ഹോളിഡേ കലൻഡർ പ്രകാരം നവംബറിൽ 10 ദിവസം ബാങ്ക് അവധി. രണ്ടാം ശനികളും ഞായറുകളും കൂട്ടിയാണ് ഈ കണക്ക് വരുന്നത്.
നവംബർ 1 – കന്നഡ രാജ്യോത്സവാണ്. ബംഗളൂരു, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധിയായിരുന്നു. കേരളപ്പിറവി ദിനമാണെങ്കിലും കേരളത്തിന് അവധിയി ഉണ്ടായിരുന്നില്ല.
നവംബർ 6 ഞായറാഴ്ചയാണ്
നവംബർ 8 ഗുരു നാനാക് ജയന്തിയാണ്. അന്ന് കേരളം, ചെന്നൈ, പാട്‌ന ഒഴികെ നിരവധി സ്ഥലങ്ങളിൽ ബാങ്ക് അവധിയായിരിക്കും.
നവംബർ 11ന് കനകദാസ ജയന്തിയാണ്. അന്ന് ബംഗളൂരുവിലും ഷില്ലോംഗിലും ബാങ്ക് അവധിയായിരിക്കും.
നവംബർ 12 രണ്ടാം ശനിയാണ്. നവംബർ 13, 20 തിയതികൾ ഞായറാണ്. ശേഷം വരുന്ന നവംബർ 23 ന് ഷില്ലോംഗിൽ മാത്രം ബാങ്ക് അവധിയായിരിക്കും. നവംബർ 26, 27 തിയതികൾ നാലാം ശനിയും ഞായറുമാണ്.
കേരളത്തിൽ നാല് ഞായറുകളും രണ്ടാം ശനിയും നാലാം ശനിയും മാത്രമാകും ബാങ്ക് അവധി. മറ്റ് വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് അവധികൾ കേരളത്തിന് ബാധകമല്ല.