രാസലഹരിയൊഴുകുന്ന ഡാൻസ് ബാറുകൾ

Advertisement

ബംഗലൂരു: നിരോധനങ്ങൾ എല്ലാം കാറ്റിൽ പറത്തി ബം​ഗളുരുവിൽ ഡാൻസ് ബാറുകൾ അതീവ രഹസ്യമായി പ്രവർത്തിക്കുന്നു. 2007ലാണ് സർക്കാർ നിയമം മൂലം ഇവയെ നിരോധിച്ചത്.

പെൺവാണിഭവും രാസലഹരിയുടെ വിൽപനയുമാണ് ഈകേന്ദ്രങ്ങളിൽ നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ സ്ഥിരമായി എത്തുന്ന ഈ ഡാൻസ് ബാറുകൾ പൊലീസിന് കൈക്കൂലി നൽകിയാണ് പ്രവർത്തിക്കുന്നത് എന്ന് ഇടനിലക്കാർ പറയുന്നു.

ബംഗലൂരുവിലെ ഐടി ഹബായ ഇലക്ട്രോണിക് സിറ്റിക്ക് സമീപം അനേക്കൽ ഗ്രീൻവാലി റിസോർട്ടിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ലഹരിപാർട്ടിക്കിടെ യുവാക്കൾ പരക്കം പാഞ്ഞിരുന്നു. ഉഗ്രം എന്ന ആപ് വഴി സംഘടിപ്പിച്ച വൻ നിശാ പാർട്ടിയിൽ നാല് മലയാളി യുവതികളടക്കം ഒൻപത് സ്ത്രീകൾ പങ്കെടുത്തിരുന്നു. വാർത്തയും പുകിലും കെട്ടടങ്ങിയതോടെ അന്വേഷണസംഘത്തിന് ആവേശം കെട്ടു. ജെഡിഎസ് നേതാവും എംഎൽഎയുമായ ശ്രീനിവാസ് ആയിരുന്നു ഈ റിസോർട്ടിന്റെ ഉടമ.

നിയമസഭ മന്ദിരത്തിനും പൊലീസ് കമ്മീണറുടെ ഓഫീസിനും വിളിപ്പാടകലെ നടക്കുന്ന ഈ നിയമ വിരുദ്ധ കേന്ദ്രത്തിൽ സ്ഥിരം സന്ദർശകരായി മലയാളികളും എത്തുന്നുണ്ട്. സിനിമയും രാഷ്ട്രീയവും പൊലീസും എൻസിബിയും ഇടകലർന്ന വൻ മാഫിയാണ് ബംഗലൂരുവിലെ രാസ ലഹരി ലോകം നിയന്ത്രിക്കുന്നത്.