ശിവസേന നേതാവ് വെടിയേറ്റു മരിച്ചു; 2പേർ കസ്റ്റഡിയിൽ

Advertisement

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ ശിവസേനാ നേതാവ് വെടിയേറ്റു മരിച്ചു. സുധീർ സുരിയാണ് കൊല്ലപ്പെട്ടത്. ഒരു ക്ഷേത്രത്തിനു മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്. ഗുരുതരമായി പരുക്കേറ്റ സുധീറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതുമായി ബന്ധപ്പെട്ടു പ്രതിഷേധം നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. 30 എംഎം പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നു പൊലീസ് അറിയിച്ചു.