ബംഗളുരു: സഹോദരനെ രക്ഷിക്കാനായി നദിയിലിറങ്ങിയ മൂന്ന് സഹോദരിമാര്‍ക്കും സഹോദരനും ദാരുണാന്ത്യം.
കര്‍ണാടകയിലെ വിജയനഗര ജില്ലയിലാണ് സംഭവം.
അശ്വിനി(17), അഭിഷേക്(14), കാവ്യ(19), അപൂര്‍വ(14) എന്നിവരാണ് മരിച്ചത്. അഭിഷേക് അബദ്ധത്തില്‍ നദിയില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ മൂത്ത സഹോദരി അവനെ രക്ഷിക്കാനിറങ്ങി. അവളും അപകടത്തിലാണെന്ന് കണ്ടതോടെ മറ്റ് രണ്ട് പേരും ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നാല് പേരെയും മരണം കൂടെക്കൂട്ടി.