ഈ ദൈവത്തിന്റെ ആസ്തി എത്രയെന്ന് അറിയണോ?

Advertisement


അമരാവതി: ലക്ഷക്കണക്കിന് ഭക്തർ ദിവസേനയെത്തുന്ന പ്രശസ്‌ത തീർത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്‌തി വിവരം പുറത്തുവിട്ടു.

പണം, സ്വർണം അടക്കമുള്ള ആസ്‌തിയുടെ വിവരങ്ങൾ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി ടി ഡി) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 2019 മുതലുള്ള നിക്ഷേപ മാർഗനിർദേശങ്ങൾ നിലവിലെ ട്രസ്റ്റ് ബോർഡ് ശക്തിപ്പെടുത്തിയതായും ടിടിഡി അറിയിച്ചു.

5300 കോടി രൂപ മൂല്യമുള്ള 10.3 ടൺ സ്വർണം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. 15,938 കോടി രൂപ ക്യാഷ് ഡെപ്പോസിറ്റ് ഉണ്ടെന്നും ട്രസ്റ്റി അറിയിച്ചു. ടി ടി ഡിയുടെ മൊത്തം ആസ്‌തി 2.26 ലക്ഷം കോടി രൂപയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2019ൽ പല ബാങ്കുകളിലായുള്ള ‌ടി ‌ടി ഡിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് 13,025 കോടി രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ക്ഷേത്രത്തിന്റെ നിക്ഷേപം 2,900 കോടി രൂപയാണ് വർദ്ധിച്ചത്.

2019ൽ 7339.74 ടൺ സ്വർണനിക്ഷേപമാണ് തിരുപ്പതി ക്ഷേത്രത്തിന് ഉണ്ടായിരുന്നത്. മൂന്ന് വർഷത്തിനിടെ 2.9 ടൺ വർദ്ധനവുണ്ടായി. ഇന്ത്യയിലുടനീളമുള്ള 7,123 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 960 സ്വത്തുക്കളും ക്ഷേത്ര ആസ്തികളിൽ ഉൾപ്പെടുന്നുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭക്തർ നൽകുന്ന കാണിയ്ക്ക, ബിസിനസ് സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും നൽകുന്ന സംഭാവന എന്നിവയിൽ നിന്നാണ് ക്ഷേത്രത്തിന് വരുമാനം ലഭിക്കുന്നത്.

Advertisement