മുംബൈ: തുരന്തോ എക്‌സ്‌പ്രസില്‍ എസി പ്രവര്‍ത്തിക്കാത്തതിനാല്‍ യാത്രക്കാരന് അന്‍പതിനായിരം രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ചൂട് നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിനും മുകളിലായിരുന്നപ്പോഴാണ് എസി പ്രവര്‍ത്തിക്കാതിരുന്നതെന്ന് യാത്രക്കാരന്‍ വ്യക്തമാക്കി.
2017ലാണ് കേസിനാസ്‌പദമായ സംഭവം. ശിവശങ്കര്‍ രാംശൃംഗര്‍ ശുക്ല എന്നയാള്‍ പ്രയാഗ് രാജില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാനായി ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റാണ് ബുക്ക് ചെയ്‌തിരുന്നത്.
യാത്രക്കാരനുണ്ടായ മനോവേദനയ്‌ക്കുള്ള പരിഹാരമായി 35000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവുകള്‍ക്കായി 15000 രൂപയും നല്‍കാനാണ് ഉപഭോക്തൃ കമ്മീഷന്‍ റെയില്‍വേയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.