ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്‌താൽ ബതേശ്വറിലെ ഉപേക്ഷിക്കപ്പെട്ട ക്ഷേത്ര സമുച്ചയത്തിലെത്താം. ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ 200 ക്ഷേത്രങ്ങൾ ഇവിടെ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
1924ന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ പുരാവസ്‌തു വകുപ്പ് ഈ പ്രദേശത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇവർ ഇപ്പോൾ ഈ പ്രദേശത്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നുണ്ട്.
കുപ്രസിദ്ധമായ ചമ്പൽത്തടത്തിലാണ് ബതേവശ്വേർ സ്ഥിതി ചെയ്യുന്നത്. നിരവധി ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലായിരുന്നു ഈ മേഖല. അതിൽ ഏറ്റവും ശക്തമായിരുന്ന ഒന്നിന്റെ നേതാവ് നിർഭയ് സിംഗ് ഗുജ്ജാറിന്റേത് ആയിരുന്നു. അദ്ദേഹം ഈ ക്ഷേത്ര ശേഷിപ്പുകളെ സ്വന്തം സങ്കേതമാക്കി
മാറ്റുകയായിരുന്നു.
എട്ടിനും പത്തിനുമിടയിലുള്ള നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രമാണിതെന്ന് കരുതുന്നു. ഈ കാലഘട്ടത്തിൽ വടക്കേന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിച്ചിരുന്ന ഗുർജ്ജാര പ്രതിഹാര വംശമാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വസിക്കുന്നത്. ഈ രാജവംശം ക്ഷേത്രങ്ങളും ശിൽപ്പങ്ങളും സംരക്ഷിക്കുന്നതിൽ അതീവ തത്‌പരരായിരുന്നു. ഖജുരാഹോ അടക്കമുള്ള ക്ഷേത്രങ്ങൾ ഇവരുടെ സംരക്ഷണയിലായിരുന്നു. ഖജുരാഹോ ക്ഷേത്രം നിർമ്മിക്കുന്നതിന് മുൻപ് തന്നെ പണിതതാണ് ബതേശ്വർ ക്ഷേത്രങ്ങൾ. എന്നാൽ സന്ദർശക ഭൂപടത്തിൽ നിന്ന് ഈ പ്രദേശം പൂർണമായും ഇല്ലാതായി എന്ന് തന്നെ പറയാം.
എന്നാൽ ഈ പ്രദേശത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം രണ്ടായിരത്തിന്റെ തുടക്കം മുതൽ തന്നെ പുരാവസ്‌തു ഗവേഷകർ തുടങ്ങിക്കഴിഞ്ഞിരുന്നു. മധ്യപ്രദേശിലെ പുരാവസ്‌തു ഗവേഷകനായി കെ കെ മുഹമ്മദിനെ നിയമിച്ചതോടെയാണ് ഈ പരിശ്രമങ്ങൾ തുടങ്ങിയത്. താൻ ചമ്പലിൽ എത്തിയപ്പോൾ ഇവിടം മുഴുവൻ കൊള്ളക്കാരുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് മുഹമ്മദ് പറയുന്നു. ഇവർ കാരണം ഈ ക്ഷേത്ര പരിസരത്ത് തനിക്കും തന്റെ കൂട്ടാളികൾക്കും എത്തിച്ചേരാൻ പോലും സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ഇവിടെ എന്തെങ്കിലും മാറ്റം ഉണ്ടാക്കാനാകുമോ എന്ന് ആദ്യഘട്ടത്തിൽ തനിക്കും ആശങ്ക ഉണ്ടായിരുന്നു. ആദ്യം തന്നെ ഈ കൊള്ളസംഘങ്ങളെ പ്രത്യേകിച്ച് ഗുജ്ജറുകളെ തങ്ങളുടെ ഒപ്പം കൂട്ടാൻ അദ്ദേഹം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇവർക്ക് ഇടനിലക്കാർ വഴി ധാരാളം സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. തങ്ങൾക്ക് ഇവിടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദേശങ്ങൾ.
അങ്ങനെ ഗുജ്ജറുകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും പൗരാണിക ക്ഷേത്രത്തെ പുനരുദ്ധരിക്കാൻ വേണ്ട സഹായ സഹകരണങ്ങൾ അവരിൽ നിന്ന് ഉറപ്പാക്കുകയും ചെയ്‌തു. തങ്ങൾ മറ്റെങ്ങോട്ടെങ്കിലും മാറിക്കൊള്ളാമെന്ന് അവർ ഉറപ്പ് നൽകി. ഇവർക്ക് സുരക്ഷിതമായി അവിടെ എത്താനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്തു.
ബതേശ്വറിൽ ഇവരെത്തുമ്പോൾ ഇവിടെ മുഴുവൻ ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയായിരുന്നു. രണ്ട് ക്ഷേത്രങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഒരിടത്ത് ക്ഷേത്രത്തിന്റെ മധ്യഭാഗത്ത് കൂടി ഒരു മരം വളർന്ന് അതിനെ പൂർണമായും ഇല്ലാതാക്കിയിരുന്നു. ഇതൊക്കെ ആയിരുന്നു ഇവിടെ ഒരു മഹാക്ഷേത്രം നിലനിന്നിരുന്നു എന്നതിന്റെ തിരുശേഷിപ്പുകൾ. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായി സംരക്ഷിക്കപ്പെട്ടിരുന്ന ഒരുപ്രദേശമായിരുന്നു ഇതന്ന് മുഹമ്മദ് വ്യക്തമാക്കുന്നു. ഇവിടെ ധാരാളം പണികൾ തനിക്ക് ഉണ്ടായിരുന്നു.
ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞതോടെ നാട്ടുകാരെയും കൂട്ടി പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി. ഗുജ്ജറുകളുടെ അനുഗ്രത്തോടെ ആയിരുന്നു ഇതെല്ലാം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം 2005ഓടെ പൂർത്തിയായി. ഗുജ്ജറുകൾ ഇവിടെ സന്ദർശിക്കുകയും ഏറെ സന്തോഷം അറിയിക്കുകയും ചെയ്‌തു. പുരാവസ്‌തു വകുപ്പ് ഗഷേകരുടെയും ക്ഷേത്ര ശിൽപ്പികളുടെയും വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്ന് അവിടെ കാണുന്ന ക്ഷേത്രം.
എൺപതോളം ക്ഷേത്രങ്ങൾ ഈ സമുച്ചയത്തിൽ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. കൊള്ളസംഘങ്ങളുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ പഴയ പ്രതാപത്തിലേക്ക് ഈ ക്ഷേത്ര സമുച്ചയത്തെ എത്തിക്കാനായതെന്നും മുഹമ്മദ് പറയുന്നു.
എന്നാൽ ഖനന മാഫിയയുടെ പ്രവർത്തനങ്ങൾ പുതുക്കിയ ക്ഷേത്രത്തിന് ചില കേടുപാടുകളുണ്ടാക്കി. ഇക്കാര്യത്തിൽ ഇടപെടാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിന് തയാറായില്ല. ഒടുവിൽ ആർഎസ്‌എസിന്റെ സഹായത്തോടെയാണ് ഖനനമാഫിയകളെ നിയന്ത്രിക്കാനായത്.