ബൈജൂസിലെ കൂട്ടപ്പിരിച്ച്‌ വിടലിനിടെ മെസിയുമായുള്ള കരാറിനെക്കുറിച്ച്‌ തുറന്ന്‌ പറഞ്ഞ്‌ ദിവ്യ ഗോകുൽനാഥ്‌

Advertisement

ന്യൂഡൽഹി: ബൈജൂസ്‌ തങ്ങളുടെ ജീവനക്കാരുടെ എണ്ണം അഞ്ച്‌ ശതമാനമാക്കി കുറയ്‌ക്കാനുള്ള തീരുമാനം എടുത്തതിന്റെ തൊട്ടുപിന്നാലെയാണ്‌ ഫുട്‌ബോൾതാരം ലയണൽ മെസിയെ അംബാസഡറായും നിശ്ചയിച്ചത്‌. 2500 ജീവനക്കാർ പിരിച്ച്‌ വിടൽ ഭീഷണിയിൽ നിൽക്കുമ്പോഴാണ്‌ ലോകോത്തര താരത്തെ കമ്പനി തങ്ങളുടെ മുഖമാക്കി മാറ്റിയത്‌.

കടുത്ത നഷ്ടത്തിലാണ്‌ തങ്ങൾ എന്ന്‌ ചൂണ്ടിക്കാട്ടി ആയിരുന്നു ജീവനക്കാരെ പിരിച്ച്‌ വിടാൻ തീരുമാനിച്ചത്‌. എന്നാൽ മെസി പോലൊരു താരത്തെ അമ്പാസഡറാക്കുമ്പോൾ ഉണ്ടാക്കുന്ന ഭീമൻ ചെലവിനെക്കുറിച്ച്‌ കമ്പനി ഒന്നും മിണ്ടിയുമില്ല. ഇതിനെതിരെ നിശിതമായ വിമർശനങ്ങളാണ്‌ പല കോണുകളിൽ നിന്നും ഉയർന്നത്‌.

ആന്ധ്രാപ്രദേശ്‌ സർക്കാരിന്റെ സഹകരണത്തോടെയാണ്‌ മെസിയെ തങ്ങൾ അമ്പാസറാക്കിയത്‌ എന്നാണ്‌ കമ്പനിയുടെ സഹസ്ഥാപക ദിവ്യ ഗോകുൽനാഥ്‌ വ്യക്തമാക്കുന്നു. എല്ലാവർക്കും വിദ്യാഭ്യാസം എന്ന സാമൂഹ്യ ലക്ഷ്യത്തിന്‌ വേണ്ടിയാണ്‌ ഇത്തരമൊരു നീക്കമെന്നും അവർ വ്യക്തമാക്കി. ഇക്കണോമിക്‌ ടൈംസിന്‌ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്‌ ദിവ്യയുടെ ഈ വെളിപ്പെടുത്തൽ. ഒരു മെസി മാത്രമാണ്‌ ഇത്തരമൊരു പദ്ധതിക്ക്‌ വേണ്ടി മുന്നോട്ട്‌ വന്നതെന്നും അവർ വ്യക്തമാക്കുന്നു.

ആന്ധ്രയിൽ തങ്ങൾ മുപ്പത്‌ ലക്ഷം വിദ്യാർത്ഥികളെയും രണ്ട്‌ ലക്ഷം അധ്യാപകരെയും ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു തുടക്കമാണിത്‌. എന്നാൽ ഇക്കാര്യം ആരും എവിടെയും പറയുന്നില്ല. കഴിഞ്ഞ കുറേ മാസമായി ഞങ്ങൾ ഇതാണ്‌ ചെയ്യുന്നത്‌. ഓരോ കമ്പനിക്കും രണ്ട്‌ ലക്ഷ്യങ്ങളുണ്ട്‌. ഒന്ന്‌ തീർച്ചയായും വാണിജ്യപരം തന്നെയാണ്‌ എന്നാൽ അതിനപ്പുറം ചില ലക്ഷ്യങ്ങളുമുണ്ട്‌. സമൂഹത്തോട്‌ നമ്മൾ ചെയ്യാനുദ്ദേശിക്കുന്ന ചിലതുണ്ട്‌. ഇതു രണ്ടും സമാന്തരമായി നടക്കുന്നു.

മാധ്യമങ്ങൾ എപ്പോഴും വാണിജ്യതാത്‌പര്യങ്ങൾ മാത്രം എടുത്തുകാട്ടുന്നു. എന്നാൽ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത പ്രവർത്തനങ്ങളും ഇതോടൊപ്പം വിജയകരമായി മുന്നേറുന്നു. തങ്ങൾ സമൂഹത്തിന്‌ ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കാൻ ഒരു നല്ല അമ്പാസഡറെ തന്നെ വേണം. ഇത്‌ തികച്ചും സൗജന്യമായാണ്‌ നടപ്പാക്കുന്നത്‌.

മാധ്യമങ്ങൾ തങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച്‌ എഴുതുന്നുണ്ടോ എന്നത്‌ തങ്ങൾക്ക്‌ പ്രശ്‌നമല്ല. തങ്ങൾ സമൂഹത്തിന്‌ വേണ്ടി ഇവ നടപ്പാക്കുന്നു. ദിവ്യ വ്യക്തമാക്കി.

Advertisement