ലഖ്നൗ.ഉത്തർപ്രദേശിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ പീഡനത്തിനിരയാക്കി. അയൽവാസിയായ 25 കാരനാണ് കുഞ്ഞിനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഗുരുതരമായി പരുക്കേറ്റ്, ചോര വാർന്ന നിലയിലാണ് കുഞ്ഞിനെ രക്ഷിതാക്കൾ കണ്ടെത്തിയത്. രക്ഷിതാക്കളുടെ പരാതി ലഭിച്ചതിനു പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മരേഹ് റ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇറ്റാഹ് എഎസ്പി ധനഞ്ജയ് സിംഗ് കുശ്വാഹ അറിയിച്ചു.