ചണ്ഡിഗഢ്: അമിതവണ്ണമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി യുവാവിന് ജാമ്യം നൽകി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേതാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന വ്യക്തിക്കാണ് കോടതി അപൂർവ്വ കാരണത്തിൻ മേൽ ജാമ്യം അനുവദിച്ചത്. 153 കിലോ ഭാരമുള്ള വ്യക്തിക്ക് ഡോക്ടർമാരുടെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഇദ്ദേഹത്തിന് രോഗ സാധ്യതകളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എല്ലാ രോഗങ്ങളുടെയും അടിസ്ഥാന കാരണം അമിത വണ്ണമാണെന്നും വിദഗ്‌ദ്ധ ഡോക്ടർമാരെ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.