ഹോസ്‌റ്റലിൽ റാഗിംഗ്‌, വിദ്യാർത്ഥികളെ നഗ്നരായി നടത്തി, ഏഴ്‌ പേർക്ക്‌ സസ്‌പെൻഷൻ

Advertisement

ചെന്നൈ: ഹോസ്‌റ്റലിൽ റാഗിംഗ്‌ നടത്തിയ ഏഴ്‌ മെഡിക്കൽ വിദ്യാർത്ഥികൾക്ക്‌ സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിലാണ്‌ സംഭവം.

വിദ്യാർത്ഥികളെ നഗ്നരാക്കി നടത്തുകയും ഇവരുടെ മേൽ ഹോസ്‌ ഉപയോഗിച്ച്‌ വെള്ളം തളിക്കുകയും ചെയ്‌തതായാണ്‌ ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌.