ചന്ദ്രഗ്രഹണ സമയത്ത്‌ വിതരണം ചെയ്യാൻ തയാറാക്കിയ ബിരിയാണിയിൽ ചാണകമിട്ടു, സംഘർഷം

Advertisement


ഭുവനേശ്വർ: ബിരിയാണി ഫെസ്റ്റിന്‌ വിതരണം ചെയ്യാൻ തയാറാക്കിയ ബിരിയാണിയിൽ ഒരു സംഘം ചാണകം വിതറി. തുടർന്ന്‌ പ്രദേശത്ത്‌ കനത്ത സംഘർഷം.

ഒഡിഷയിലെ ഭുവനേശ്വറിലാണ്‌ സംഭവം. ബജറംഗ്‌ ദൾ, വിശ്വഹിന്ദു പരിഷിത്ത്‌, ബ്രഹ്മസമാജം പ്രവർത്തകരും ഒരു വിഭാഗം പുരോഗമനപക്ഷക്കാരുമായാണ്‌ സംഘർഷമുണ്ടായത്‌. ചന്ദ്രഗ്രഹണ സമയത്താണ്‌ ഇവർ ബിരിയാണി മേള സംഘടിപ്പിച്ചത്‌. ഇത്‌ തടയുന്നതിന്റെ ഭാഗമായാണ്‌ വിശ്വാസികളായ മറുപക്ഷക്കാർ ചാണകം വിതറിയത്‌.

ഗ്രഹണസമയത്ത്‌ ഭക്ഷണം കഴിക്കാൻ പാടില്ലെന്ന ഹിന്ദു വിശ്വാസമാണ്‌ ഇവരെ ഭക്ഷണ വിതരണം തടസപ്പെടുത്താൻ പ്രേരിപ്പിച്ചത്‌.