രാജീവ് ​ഗാന്ധി വധക്കേസ്: നാല് ശ്രീലങ്കൻ പൗരൻമാർ ഇന്ത്യൻ പൗരത്വം ആവശ്യപ്പെടുമെന്ന് സൂചന

Advertisement

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതിപ്പട്ടികയിലെ നാല് ശ്രീലങ്കൻ പൗരൻമാരെ ഇന്ത്യയിൽ തുടരാൻ അനുവദിക്കുമോ എന്നതിൽ ആശയക്കുഴപ്പം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിട്ടയക്കപ്പെട്ടവരിൽ മുരുകൻ, റോബർട്ട് പയസ്, ശാന്തൻ, ജയകുമാർ എന്നിവരാണ് ശ്രീലങ്കൻ പൗരൻമാർ.

മുരുകൻ ഇതേ കേസിലെ മറ്റൊരു പ്രതിയായ നളിനിയുടെ ഭർത്താവാണ്. ഇന്ത്യയിലെ ചട്ടം അനുസരിച്ച് വിദേശ കുറ്റവാളികളെ ശിക്ഷ പൂർത്തിയാക്കിയാലുടൻ നാടുകടത്തുകയാണു പതിവെങ്കിലും ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവരോടു രാജ്യത്തു തുടരാൻ ആവശ്യപ്പെടാൻ സാധ്യതയുള്ളതായി നിയമവിദഗ്ധർ പറയുന്നു.

നളിനിയെ വിവാഹം ചെയ്തതിനാൽ ഇന്ത്യൻ പൗരത്വം നൽകണമെന്ന അപേക്ഷ സമർപ്പിക്കാനാണു മുരുകന്റെ നീക്കം. മറ്റുള്ളവരും സമാന രീതിയിൽ അപേക്ഷ നൽകിയാൽ അതു സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റേതായിരിക്കും.

അതേസമയം, വിട്ടയച്ച കുറ്റവാളികളിൽ ചിലർ വിദേശ പൗരന്മാരായതിനാൽ കേന്ദ്രസർക്കാർ ഇവരെ നാടുകടത്തണമെന്നും ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാമ സുഗന്ധൻ രംഗത്തെത്തി.

Advertisement