ഭോപാല്‍.മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമെന്നു ഹൈക്കോടതി.
മിശ്ര വിവാഹിതരാകുന്നവർ മതം മാറ്റത്തിനു മുമ്പ് ജില്ലാകലക്ടറുടെ മുമ്പാകെ സത്യവാങ് മൂലം സമർപ്പിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഈ വ്യവസ്ഥയാണ് കോടതി എടുത്തു കളഞ്ഞത്.സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്ന, പ്രായപൂർത്തിയായവരെ ശിക്ഷിക്കരുതെന്നു ഹൈക്കോടതി എടുത്തു പറയുന്നു.നിയമം പൗരന്മാരുടെ മൗലിക അവകാശങ്ങളെ ഹനി
ക്കുന്നതായും ഇഷ്ടമതം സ്വീകരിക്കാനുള്ള സ്വാതന്ത്യ്രം ഇല്ലാതാകുന്നതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.