7.6 കോടിയുടെ ആഭരണങ്ങൾ , സ്വർണ്ണ മൊബൈൽ , സ്വർണ്ണ കാർ ; ‘ഗോൾഡൻ ഗയ്സിന്റെ ആഡംബര ജീവിതം

Advertisement

വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ശരീരം മുഴുവനും, എന്തിന് സഞ്ചരിക്കുന്ന വാഹനം സഹിതം സ്വർണ്ണത്തിൽ പൊതിഞ്ഞവരെ കുറിച്ച് കേട്ടിട്ടുണ്ടോ . സണ്ണി വാഗ്ചോറും, ബണ്ടി ഗുർജറും ആണ് ഈ ഗോൾഡൻ ഗൈയ്സ്
ധാരാളം സ്വർണ്ണം ധരിക്കുന്നതിനാൽ തന്നെ പലയിടങ്ങളിലും ഇവർ ശ്രദ്ധ നേടാറുണ്ട് . സണ്ണിയും ബണ്ടിയും കോടിക്കണക്കിന് രൂപയുടെ സ്വർണം അണിഞ്ഞ് വളരെ ആഡംബര ജീവിതമാണ് നയിക്കുന്നത് . സണ്ണി നാനാസാഹേബ് വാഗ്ചോറും, സഞ്ജയ് ബണ്ടി ഗുർജാറും സിനിമകൾക്കായി ഫിനാൻസ് നൽകുന്നവരും, നിർമ്മാതാക്കളുമാണ്

ആത്മാർത്ഥ സുഹൃത്തുക്കളായ ഇരുവരും , എവിടെ പോയാലും ഒരുമിച്ചാണ് പോകുന്നത്. സൽമാൻ ഖാൻ, വിവേക് ​​ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങളുമായും ഇരുവരും സൗഹൃദം പുലർത്തുന്നുണ്ട്. എന്നാൽ തങ്ങളുടെ വരുമാന സ്രോതസ്സിനെക്കുറിച്ച് ഒരിക്കലും പുറത്ത് പറയാൻ അവർ തയ്യാറായിട്ടില്ല .

“ഞങ്ങൾ രണ്ടുപേരും പൂനെ നിവാസികളാണ്. ഞാനും ബണ്ടിയും കുട്ടിക്കാലം മുതൽ ഒരുമിച്ചാണ്, ഞങ്ങൾക്ക് രണ്ടുപേർക്കും കുട്ടിക്കാലം മുതൽ സ്വർണ്ണം ധരിക്കാൻ ഇഷ്ടമാണ്. ഹം ഹമാരേ പ്യാർ ഞങ്ങൾ രണ്ടുപേരെയും വളരെ പ്രശസ്തരാക്കി, ആളുകൾ ഞങ്ങൾക്ക് ‘ഗോൾഡൻ ഗയ്സ്’ എന്ന പേര് നൽകി. “ സണ്ണി പറയുന്നു

എങ്ങനെയാണ് ഇത്രയധികം സ്വർണം ധരിക്കുന്നതെന്ന് ആളുകൾ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ നിങ്ങൾ വളരെക്കാലമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ശീലമാകും . അതുപോലെ, ഞാനും കുട്ടിക്കാലം മുതൽ സ്വർണ്ണം ധരിക്കുന്നു. കാലക്രമേണ ഞാൻ സ്വർണ്ണാഭരണങ്ങളുടെ ഭാരം വർദ്ധിപ്പിച്ചു.- അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ന് ഞാൻ ധരിക്കുന്നത് ഏഴ്-എട്ട് കിലോ സ്വർണ്ണവും ബണ്ടി നാലോ അഞ്ചോ കിലോ സ്വർണ്ണവുമാണ് ധരിക്കുന്നത് . ഒരാൾ ഇത്രയധികം ഭാരവുമായി എങ്ങനെ നടക്കുന്നു എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് വിചിത്രമായി തോന്നിയേക്കാം, എന്നാൽ ഇത്രയധികം സ്വർണ്ണം ധരിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല.“ സഞ്ജയ് ബണ്ടി പറഞ്ഞു.

ഡൽഹിയിൽ 10 ഗ്രാമിന് 54,335 രൂപയാണ് ഇന്നത്തെ സ്വർണ വില. ഇതനുസരിച്ച് സണ്ണിയുടെ എട്ട് കിലോ സ്വർണത്തിന്റെ വില കണക്കാക്കിയാൽ ഏകദേശം 4.35 കോടിയുടെ ആഭരണങ്ങളാണ് ഇയാൾ അണിഞ്ഞിരിക്കുന്നത്. ബണ്ടി അഞ്ച് കിലോ സ്വർണം അണിയുമ്പോൾ ആ ആഭരണങ്ങളുടെ വില ഏകദേശം 2.71 കോടിയാണ്..

സണ്ണിയുടെ ആഭരണങ്ങളിൽ ചങ്ങലകൾ, വലിയ മോതിരങ്ങൾ, വജ്രമോതിരങ്ങൾ, വളകൾ, കൂടാതെ മറ്റു പല ആഭരണങ്ങളുമുണ്ട്. കൂടാതെ മൊബൈലും മറ്റ് ഗാഡ്‌ജെറ്റുകളും സ്വർണ്ണം കൊണ്ട് മൂടിയിരിക്കുന്നു. മൊബൈൽ കവറും , കാറും സ്വർണ്ണം പൊതിഞ്ഞിട്ടുണ്ട്. ഷൂസിൽ സ്വർണ്ണം കൊണ്ട് വർക്ക് ചെയ്തിട്ടുണ്ട്. ധരിക്കുന്ന കണ്ണടയിലും സ്വർണ്ണത്തിന്റെ മിനുക്കു പണികൾ ഉണ്ട് . വാച്ചുകളുടെ ചെയിനും സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ജനപ്രീതി കാരണം, ഇവർക്കൊപ്പം എപ്പോഴും അംഗരക്ഷകരുണ്ട്.

ഗോൾഡൻ ഗയ്‌സിന് ധാരാളം ആഡംബര വാഹനങ്ങളുമുണ്ട്.മുംബൈ-പൂനെ തെരുവുകളിൽ കുതിച്ചു പായുന്ന അവരുടെ സ്വർണ്ണം പോലെ തിളങ്ങുന്ന കാർ കാണാൻ വൻ ജനക്കൂട്ടമാണ് എത്തുന്നത് . 89 ലക്ഷം രൂപയുടെ ജാഗ്വാർ XF കാറിന്റെ ബോഡിക്ക് പുറമെ ടയറുകളും ഇന്റീരിയറും സ്വർണ്ണ അലോയ് കൊണ്ട് നിർമ്മിച്ചതാണ്.

Advertisement