കൊല്‍ക്കൊത്ത. അപകടത്തില്‍ ഒരേയൊരു മകന്‍ നഷ്ടപ്പെട്ട വയോധിക ദമ്ബതികള്‍ ദുഖത്തിന് പരിഹാരം കണ്ടത് ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി.പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശികളായ തപന്‍ ദത്ത- രൂപ ദത്ത എന്നീ വയോധിക ദമ്ബതികളാണ് ഈ സംഭവത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.തപന്‍ ദത്തയ്ക്ക് പ്രായം 70 ആണ്. രൂപ ദത്തയ്ക്ക് 54 വയസ്സും.
ഇവരുടെ ഏക മകനായ അനിന്ദ്യ ദത്ത ട്രയിന്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത് 2019ലാണ്. ആ സംഭവം ഇരുവരെയും മാനസികമായി തളര്‍ത്തി. തങ്ങളുടെ ഏകാന്തതയ്ക്ക് പരിഹാരമെന്നോണമാണ് ഇരുവരും ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കാന്‍ തീരുമാനിച്ചത്.
എന്നാല്‍ അവിടെയും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇരുവര്‍ക്കും വെല്ലുവിളിയായെത്തി. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഈ തീരുമാനത്തിലേക്ക് അവര്‍ എത്തിയത്.
ഹൗറയിലെ ബല്ലിയിലുള്ള ഒരു ഡോക്ടറാണ് ഈ ദമ്ബതിമാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സകള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ രൂപ ദത്തയ്ക്ക് ആയി.
എന്നാല്‍ പ്രസവ സമയത്ത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ രൂപയെ അലട്ടി. സ്ഥിതി ഗുരുതരമായതോടെ രൂപയെ നോക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലേക്ക് രൂപയെ മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് രൂപ ഒരു ആണ്‍കുട്ടിയ്ക്കും ഒരു പെണ്‍കുട്ടിയ്ക്കും ജന്‍മം നല്‍കിയത്.
ഒക്ടോബറിലാണ് കുഞ്ഞുങ്ങള്‍ക്ക് രൂപ ജന്മം നല്‍കിയത്. തുടര്‍ന്ന് കുറച്ച് ദിവസം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു അമ്മയും കുഞ്ഞുങ്ങളും. അതിന് ശേഷം ഇവര്‍ അശോക് നഗറിലുള്ള വീട്ടിലേക്ക് കുഞ്ഞുങ്ങളുമായി എത്തുകയായിരുന്നു. കുഞ്ഞുങ്ങളുമായി എത്തിയ വൃദ്ധ ദമ്ബതികളെ ഇരുകൈയ്യും നീട്ടിയാണ് അയല്‍ക്കാരും നാട്ടുകാരും സ്വീകരിച്ചത്.
പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഈ ദമ്ബതികള്‍ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന നിരവധി പേര്‍ക്ക് പ്രതീക്ഷയാണ് നല്‍കുന്നത് ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണ്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരവധി ദമ്ബതിമാര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുണ്ട്.