ഗുജറാത്തിൽ എതിരാളിയില്ലാതെ ബിജെപി; പടുകൂറ്റൻ വിജയമെന്ന് എക്സിറ്റ് പോൾ

Advertisement

അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു കൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണു പ്രവചനം.

എക്‌സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്സ്: ബിജെപി 117-140, കോൺഗ്രസ്+എൻസിപി 34-51, എഎപി 6-13

ടിവി9–ഗുജറാത്തി: ബിജെപി 125-130, കോൺഗ്രസ്+എൻസിപി 40-50, എഎപി 3-5.

Advertisement