യുവതിയെ ജനമധ്യത്തില്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി

Advertisement

പാറ്റ്‌ന: കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ ജനമധ്യത്തില്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി.
ബിഹാറിലെ ഭഗല്‍പുരിലാണ് സംഭവം. നീലം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

മകളുടെ വിവാഹാവശ്യത്തിനായി ഷക്കീല്‍ മിയാന്‍ എന്നയാളില്‍ നിന്നും നീലം പണം കടം വാങ്ങിയിരുന്നു. എന്നാല്‍ പണം മടക്കി നല്‍കാന്‍ നീലത്തിന് സാധിച്ചില്ല. ഇതേതുടര്‍ന്നാണ് കൊലപാതകം നടന്നത്.

ജുദിന്‍ മിയാന്‍ എന്നയാളുമായി ചേര്‍ന്നാണ് ഷക്കീല്‍ കൃത്യം നടത്തിയത്. വലിയ ജനക്കൂട്ടത്തിന്റെ നടുവില്‍ വച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികള്‍ ഇവരെ കൊന്നത്. ഇവര്‍ നീലത്തിന്റെ കൈയും ചെവിയും മാറിടവും ഇവര്‍ മുറിച്ചു മാറ്റി.

എന്നാല്‍ സംഭവത്തില്‍ ആരും ഇടപെടുകയും പ്രതികളെ തടയുകയോ ചെയ്തില്ല. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിക്കുന്നതിന് മുന്‍പ് കൊലപാതകികളുടെ പേര് നീലം പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതികളെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

Advertisement