റാം ചരണും ഉപാസനയും കാത്തിരിക്കുന്നത് ഒരു വന്‍ നിധിക്കായി, പ്രണയ സാഫല്യം കാത്ത് ആരാധകര്‍

Advertisement

യുവ ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രാം ചരണ്‍ ഒരു സന്തോഷവാര്‍ത്തയുമായാണ് എത്തുന്നത് . പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടനും ഉപാസനയും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്നാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന 2012 ലാണ് ഉപാസനയുമായി രാം ചരണിന്റെ വിവാഹം നടക്കുന്നത്. കോളേജ് പഠനകാലത്ത് ലണ്ടനില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും എത്തുകയായിരുന്നു.

കുഞ്ഞിനായി ഇരുവരും കാത്തിരുന്നത് ഒരു ദശാബ്ദത്തോളം കാലമാണ് . മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് രാംചരണും കുടുംബവും ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ പങ്കിട്ടത്, ‘ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ഉപാസനയും രാം ചരണും അവരുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന കാര്യം പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ചിരഞ്ജീവി കുറിച്ചു.

താര സംവിധായകന്‍ എസ്.എസ്. രാജമൗലി ഒരുക്കിയ ജൂനിയര്‍ എന്‍.ടി.ആര്‍.യുടെ സഹതാരമായി അഭിനയിച്ച രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രം ‘RRR’ ഇപ്പോഴും വിജയക്കുതിപ്പു തുടരുകയാണ്. നടന്‍ എന്നതില്‍ ഉപരിയായി സാമൂഹികമായും ഒട്ടനവധി ഇടപെടലുകള്‍ നടത്തിയ താരമാണ് രാം ചരണ്‍. ഒരു താരത്തിന് ആരാധകര്‍ക്കിടയില്‍ എങ്ങനെയെല്ലാം സ്വാധീനശക്തിയാകാം എന്നതിന് ഉദാഹരണമാണ് രാം ചരണ്‍ എന്ന പേര്.

2007-ല്‍ തന്റെ ആദ്യ സിനിമ നിര്‍മ്മിക്കാന്‍ പോകുമ്പോള്‍ തന്റെ നിര്‍മ്മാതാക്കളെയും സംവിധായകരെയും അപേക്ഷിച്ച് തന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ പരിപാലിക്കാന്‍ പിതാവ് ഉപദേശിച്ചിരുന്നെന്നും എല്ലായ്പ്പോഴും മാനുഷിക മൂല്യങ്ങള്‍ ഊന്നിപ്പറയുകയും ആ ഗുണങ്ങള്‍ തന്നില്‍ വളര്‍ത്തുകയും ചെയ്തെന്നും ഒരിക്കല്‍ രാം തുറന്നു പറഞ്ഞിട്ടുണ്ട്.

രാം ചരണ്‍ ഇപ്പോള്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന ശങ്കറിന്റെ ‘ആര്‍സി 15’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്, അതില്‍ കിയാര അദ്വാനി, ജയറാം, അഞ്ജലി, എസ്.ജെ. സൂര്യയാണ് അദ്ദേഹത്തിന്റെ സഹതാരങ്ങള്‍.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു സ്പോര്‍ട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ‘ഇതില്‍ ആവേശമുണ്ട് @BuchiBabuSana & മുഴുവന്‍ ടീമിനൊപ്പം (sic) പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു.’ എന്നാണ് ചിത്രം പ്രഖ്യാപിച്ച് കൊണ്ട് രാം ചരണ്‍ ട്വീറ്റ് ചെയ്തത്.