അമ്മമയക്കിക്കിടത്തി മകന്‍ മാനഭംഗം ചെയ്തു, അമ്മക്കും മകനുമെതിരെ പോക്സോ കേസ്

Advertisement

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെയും മകനെയും അറസ്റ്റ് ചെയ്ത് പോലീസ്.

കൊല്‍ക്കത്തയ്ക്ക് സമീപം ഹരിദേവ്പൂരിലാണ് പോക്സോ വകുപ്പ് പ്രകാരം അമ്മയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയായ വീട്ടമ്മയുടെ ഒപ്പം ബ്യൂട്ടീഷന്‍ കോഴ്സ് ചെയ്തിരുന്നയാളാണ് പരാതിക്കാരി. ഒക്ടോബറില്‍ ഒരു ദിവസം പെണ്‍കുട്ടിയെ ഇവര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി. മയക്കുമരുന്ന് കലര്‍ത്തിയ ആഹാരം നല്‍കി പെണ്‍കുട്ടിയെ മയക്കി കിടത്തി. ശേഷം ഇവരുടെ മകന്‍ എത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവം പോലീസില്‍ അറിയിക്കാന്‍ ആദ്യം പെണ്‍കുട്ടി ഭയപ്പെട്ടെങ്കിലും പിന്നീട് സുഹൃത്തുക്കള്‍ നല്‍കിയ പിന്തുണയുടെ ബലത്തില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതികളായ അമ്മയെയും മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisement