ജാർഖണ്ഡിൽ ആദിവാസി യുവതിയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു.സാഹിബ് ഗഞ്ചിലാണ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം 12 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ദിൽദാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്താൻ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത് .യുവതിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് .യുവതിയും ഭർത്താവും തമ്മിൽ വാക്കു തർക്കം ഉണ്ടാകാറുണ്ട് എന്നാണ് പോലീസിൽ ലഭിച്ച മൊഴി.പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.