ഉർഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി; യുവാവ് അറസ്റ്റിൽ

Advertisement

മുംബൈ: ടെലിവിഷൻ നടി ഉർഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. നവീൻ ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്‌സാപ്പിലൂടെയാണ് ഭീഷണി സന്ദേശം അയച്ചത്.

ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഉർഫി ജാവേദിനെ ദുബായിൽ കസ്റ്റ‍ഡിയിലെടുത്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരത്തെ ദുബായ് പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്.