ന്യൂഡൽഹി: ക്രിസ്മസ് ആശംസകൾ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്‌ലാമിക വിരുദ്ധമെന്ന് പറഞ്ഞ വിവാദ ഇസ്‌ലാമിക പ്രഭാഷകൻ സക്കീർ നായിക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ‘ഹാപ്പി ക്രിസ്മസ് സക്കീർ നായിക്’ എന്ന് ആശംസകൾ നേർന്നാണ് പലരും തിരിച്ചടിച്ചത്.
മറ്റു മതക്കാരുടെ ആഘോഷങ്ങൾക്ക് ആശംസകൾ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ചിലർ കുറിച്ചു. ഒട്ടേറെ മലയാളികളും സക്കീറിനു മറുപടി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ സക്കീർ കുറിപ്പ് പിൻവലിച്ചു.
ഫെയ്സ്ബുക്കിലൂടെയാണ് സക്കീർ നായിക്ക് വിവാദ പരാമർശം നടത്തിയത്. ‘മുസ്‌ലിം അല്ലാത്തവരുടെ ആഘോഷങ്ങൾ അനുകരിക്കുന്നത് ഇസ്‌ലാമിൽ അനുവദനീയമല്ല. പതിവ് ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നത് അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതും സമ്മാനങ്ങൾ വാങ്ങുന്നതും അനുവദനീയമല്ല’ എന്നായിരുന്നു സക്കീറിന്റെ പരാമർശം.
ഇവർക്ക് എന്തുണ്ട് വിരുദ്ധമല്ലാത്തതു്. എല്ലാ മതക്കാരും ഒരേമനസ്സോടെ സമാധാനമായി ക്കഴിയാൻ സമ്മതിക്കില്ല.