കശ്മീരിൽ വൻ ആയുധ ശേഖരം പിടികൂടി

Advertisement

ബാരമുള്ള.കശ്മീരിൽ വൻ ആയുധ ശേഖരം പിടികൂടി. ബാരമുള്ള ജില്ലയിലെ ഉറി മേഖലയിൽ ഹത് ലാങ് സെക്ടറിലാണ് വൻ ആയുധവേട്ട.  എട്ട് എകെഎസ് 74 തോക്കുകൾ, 12 ചൈന നിർമ്മിത പിസ്റ്റളുകൾ, പാക്കിസ്ഥാനിലും ചൈനയിലും നിർമ്മിച്ച ഗ്രേനെഡുകൾ, 560 ഓളം വെടിയുണ്ടകൾ, കുടാതെ പാക് പതാക പതിച്ച ബലൂണുകളും പിടിച്ചെടുത്തു. ജമ്മു കശ്മീർ പൊലീസും , സൈന്യവും സംയുക്തമായാണ് ആയുധശേഖരം പിടിച്ചെടുത്തത്.വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് സൈന്യം അറിയിച്ചു.

.file picture

1 COMMENT

Comments are closed.