ആരോപണങ്ങള്‍ മാധ്യമസൃഷ്ടി; പിബിയില്‍ ഒരു ചര്‍ച്ചയുമില്ല: എം.വി.ഗോവിന്ദന്‍

Advertisement

ന്യൂഡൽഹി∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഈ വിഷയത്തില്‍ പൊളിറ്റ്ബ്യൂറോ യോഗത്തിൽ ഒരു ചര്‍ച്ചയും ഇല്ലെന്നും എം.വി.ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറ‍ഞ്ഞു. വിഷയത്തില്‍ ആദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം വരുന്നത്.

അതേസമയം, ഇ.പിക്കെതിരെ പി.ജയരാജൻ ഉന്നയിച്ച അഴിമതി ആരോപണത്തിൽ അന്വേഷണം വേണമോ എന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റിനു മുൻപ് പ്രശ്നപരിഹാരത്തിനു ശ്രമം ആരംഭിച്ചു.

ഇരുനേതാക്കളുമായും മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്. രണ്ടു ജയരാജന്മാർക്കും എതിരെയുള്ള ആരോപണങ്ങൾ പാർട്ടി നേരത്തെ ചർച്ച ചെയ്ത് തള്ളിക്കളഞ്ഞതാണ്. എന്നാൽ, തെറ്റ് തിരുത്തൽ രേഖ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ഉയർന്നുവന്ന ആരോപണങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ നേതൃത്വത്തിനും വ്യക്തതയില്ല.