പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിക്കൊന്നു; പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു

Advertisement

ബെംഗളൂരു: പ്രണയം നിരസിച്ചതിന് പത്തൊൻപതുകാരിയായ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ പ്രസിഡൻസി കോളജിലാണ് സംഭവം.

പ്രദേശത്തെ മറ്റൊരു കോളജിലെ വിദ്യാർഥിയായ പവൻ, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കൊണ്ടാണ് പവൻ ജീവനൊടുക്കാൻ ശ്രമിച്ചത്.