രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദം

Advertisement

ന്യൂഡെല്‍ഹി. രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. 11 ദിവസത്തിനുള്ളിൽ രാജ്യത്ത് 11 ഒമിക്രോൺ ബാധ തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര യാത്രികരിൽ 11 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 124 കോവിഡ് പോസിറ്റിവ് ബാധിതരെ.

40 സാമ്പിളുകൾ ജിനോം സീക്വന്‍സിംങിന് (WSG) ന് വിധേയമാക്കിയപ്പോഴാണ് 11 പേർക്ക് ഒമിക്രോണിന്റെ ഉപവകഭേഭം സ്ഥിതികരിച്ചത്.ഡിസംബര്‍ 24നും ജനുവരി മൂന്നിനും ഇടയിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയമാക്കിയത് 19,227 പേരെയായിരുന്നു. വലിയ പൊട്ടിത്തെറി രോഗവ്യാപനത്തില്‍ രാജ്യത്ത് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നതും ആശ്വാസമാണ്