എനിക്ക് ശരിക്കും തുണി അലര്‍ജി; തെളിവുമായി ഉര്‍ഫി

Advertisement

ബോള്‍ഡ് ഫാഷന്‍ ലുക്കുകളില്‍ എത്തി ആരാധകരുടെ മനംകവര്‍ന്ന നടിയാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഉര്‍ഫി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. എന്നാല്‍, ചിലപ്പോഴൊക്കെ സൈബര്‍ ആക്രമണം അതിരുകടക്കുമ്പോള്‍ ഉര്‍ഫി മറുപടി നല്‍കാന്‍ മടികാണിക്കാറുമില്ല. 
ഉര്‍ഫിയുടെ ചിത്രങ്ങളും വീഡിയോകളുമില്ലാതെ ഒരു ദിവസം പോലും സോഷ്യല്‍ മീഡിയയില്‍ കടന്നു പോകാറില്ല. കഴിഞ്ഞ ദിവസം താരത്തിനെതിരെ പോലീസില്‍ പരാതിപ്പെടുക വരെയുണ്ടായി.
ഇതിനിടെ ഇപ്പോഴിതാ ഉര്‍ഫി നടത്തിയൊരു തുറന്നു പറച്ചിലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തനിക്ക് വസ്ത്രങ്ങളോട് അലര്‍ജിയാണെന്നാണ് ഉര്‍ഫി പറയുന്നത്. ഇത് തെളിയിക്കുന്ന തെളിവുകളും ഉര്‍ഫി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതൊരു തമാശയല്ലെന്നും വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും ഉര്‍ഫി പറയുന്നുണ്ട്. 
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറികളിലൂടെയാണ് തനിക്ക് വസ്ത്രം അലര്‍ജിയാണെന്ന് ഉര്‍ഫി തുറന്ന് പറയുന്നത്. തന്റെ തടിച്ചു പൊന്തിയ കാലുകളുടെ ചിത്രങ്ങളും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. ശൈത്യകാലത്ത് ഇതേ അനുഭവമുള്ള മറ്റാരെങ്കിലും ഉണ്ടോ എന്നും ഉര്‍ഫി ചോദിക്കുന്നുണ്ട്. പിന്നാലെ മറ്റൊരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
” നോക്കൂ, കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ എനിക്ക് സംഭവിക്കുന്നത് ഇതാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. എനിക്കീ പ്രശ്‌നമുണ്ട്. എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. ഇതാ തെളിവ്. ഇതുകൊണ്ടാണ് ഞാന്‍ തുണിയില്ലാതെ നടക്കുന്നത്. എന്റെ ശരീരം തുണികളോട് അലര്‍ജിക് ആണ്”-  ഉര്‍ഫി പറയുന്നു.
ബിഗ് ബോസ് താരമെന്ന നിലയിലാണ് ഉര്‍ഫി കൂടുതലായും അറിയപ്പെടുന്നത്. പല പ്രമുഖ ടെലിവിഷന്‍ ഷോകളിലും ചില സീരിയലുകളിലും മ്യൂസിക് വീഡിയോകളിലുമെല്ലാം ഉര്‍ഫി വേഷമിട്ടിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള വസ്ത്രധാരണമാണ് ഉര്‍ഫിയുടെ പ്രത്യേകത. വസ്ത്രം മാത്രമല്ല ആഭരണങ്ങളും തെരഞ്ഞെടുക്കുന്നതിലും സമാനമായ വ്യത്യസ്തത ഇവര്‍ പാലിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരാറുള്ളത്. പല തവണയായി ബോഡി ഷെയിമിംഗിനും ഉര്‍ഫി ഇരയായിട്ടുണ്ട്.