റായ്പൂര്‍. 2024 ൽ ഇന്ത്യ മാവോയിസ്റ്റ് വിമുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു..
ഗണ്യമായ കുറവ് മാവോയ്സ്റ്റ് ആക്രമണങ്ങളിൽ രാജ്യത്ത് ഉണ്ടായി. ചത്തീസ്ഗഡിലെ കോര്‍ബയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം
കോണ്‍ഗ്രസ് ഭരിച്ച 2009 ൽ 2,258 മാവോയിസ്റ്റ് ആക്രമണം രാജ്യത്ത് ഉണ്ടായെങ്കില്‍ 2021ൽ അത് 509 ആയി കുറഞ്ഞു.
ശക്തമായ നടപടികളിലൂടെയാണിത് സാധ്യമാക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ യുവതയെ മുഖ്യധാരയിലേക്ക് എത്തിക്കാനായി, എന്നിട്ടും ആയുധം കൈവിടാത്തവര്‍ക്ക് ശക്തമായ മറുപടി നല്‍കി. 2024 ലെ തിരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യയെ മാവോയിസ്റ്റ് വിമുക്തമാക്കും. 15വര്‍ഷത്തെ ഭരണം കൊണ്ട് നാടിനെ പിന്നോക്ക പദവിയില്‍ നിന്നും വികസ്വര സംസ്ഥാനമാക്കി. മോഡിക്കു കീഴില്‍ ഡബിള്‍ എന്‍ജിന്‍ഭരണം സാധ്യമാക്കാന്ർ ബിജെപിയെ തിരികെ എത്തിക്കണം,അദ്ദേഹം പറഞ്ഞു.