ന്യൂഡല്‍ഹി: വിവാഹവേദിയിലേക്ക് വരന്റെ ആദ്യ ഭാര്യയും മക്കളും എത്തിയതോടെ ശോകം, നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ ഇതേത്തുടര്‍ന്ന് വധു, വരന്റെ ഇളയസഹോദരനെ വിവാഹം കഴിച്ചു.. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സൈംദംഗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ആദ്യ വിവാഹം മറച്ചുവെച്ചാണ് യുവാവ് രണ്ടാമത്തെ വിവാഹത്തിന് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് വര്‍ഷം മുമ്ബ് സ്വന്തം ഗ്രാമത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ് യുവാവ് വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ ദാമ്ബത്യ കലഹത്തെ തുടര്‍ന്ന് കുറച്ചുകാലമായി ഇരുവരും വേര്‍പിരിഞ്ഞു താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആദ്യം വിവാഹം കഴിച്ച കാര്യം യുവാവ് പ്രതിശ്രുത വധുവിനോടും വീട്ടുകാരോടും മറച്ചുവെച്ചു.
മുന്‍നിശ്ചയിച്ച പ്രകാരം ഏറെ ആഘോഷങ്ങളോടെയാണ് വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്. വിവാഹ ദിവസം വധുവിന്റെ വീട്ടിലെത്തിയ വരനും സംഘത്തിനും വന്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നിക്കാഹ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ അതിനിടെയ വരന്റെ ആദ്യഭാര്യ മക്കളുമായി അവിടെയെത്തി ബഹളമുണ്ടാക്കി. ഇതോടെ ഈ വിവാഹത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞ് വധു പിന്‍മാറുകയായിരുന്നു.
വരന്റെ വധുവിന്റെയും ആളുകള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരെയും അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെവെച്ച് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിക്കാഹ് റദ്ദാക്കാനും, വധു വരന്റെ ഇളയസഹോദരനെ വിവാഹം കഴിക്കാനും തീരുമാനിക്കുകയായിരുന്നു ഇതേത്തുടര്‍ന്ന് വൈകാതെ യുവതി വിവാഹം കഴിക്കേണ്ടിയിരുന്നയാളുടെ ഇളയ സഹോദരനുമായുള്ള നിക്കാഹ് ചടങ്ങുകള്‍ നടത്തി. അതിനുശേഷം വധുവിനെയും കൂട്ടി വരനും സംഘവും സ്വന്തം ഗ്രാമത്തിലേക്ക് പോയി.