ഗർഭിണിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം; പിന്നിൽ ഭർത്താവും വീട്ടുകാരും

Advertisement

ന്യൂഡൽഹി ∙ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഭവാനയിൽ ഏഴു മാസം ഗർഭിണിയായ സ്ത്രീയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം. ഭർത്താവും കുടുംബാംഗങ്ങളുമാണ് കൊടുംക്രൂരതയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി വനിതാ കമ്മിഷൻ ഡൽഹി പൊലീസിന് നോട്ടിസയച്ചു.

Advertisement