കാമുകനു മുന്നിൽവച്ച് 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ

Advertisement

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ‍ കാമുകനു മുന്നിൽവച്ച് കോളജ് വിദ്യാർഥിനിയായ 20 വയസ്സുകാരിയെ ആറു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കാമുകനൊപ്പം പുറത്തുപോയതായിരുന്നു പെൺകുട്ടി. ഇരുവരും സഹപാഠികളാണ്.

മുഖംമൂടി ധരിച്ച്, മദ്യപിച്ചെത്തിയ രണ്ടുപേര്‍ ചേർന്ന് കാമുകനെ ആക്രമിച്ച ശേഷം മറ്റു നാലും പേരെയും കൂടി ഒപ്പം കൂട്ടി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ദൂരസ്ഥലത്തേയ്ക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. ആറു പേർക്കുമെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തു..