അംബാനി വീട്ടിലെ കല്യാണ നിശ്ചയത്തിന് ദീപിക ഉടുത്ത സാരിയുടെ വില കേൾക്കണോ?

Advertisement

മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് നിരവധി ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. എങ്കിലും ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ദീപിക പദുക്കോൺ, രൺവീർ താരദമ്പതികളിലാണ്. ചുവപ്പ് സാരിയിൽ പ്രൗഢിയോടെ ദീപിക എത്തിയപ്പോൾ കറുപ്പ് ഷെർവാണിയിലാണ് രൺവീർ തലയുയർത്തി നിന്നത്.

ചുവപ്പിൽ ഗോൾഡൻ എംബ്രോയ്ഡറി ചേരുന്നതായിരുന്നു ദീപികയുടെ സാരി. വ്യത്യസ്തമായ പാറ്റേണുകൾ സാരിയിൽ ഇടം പിടിച്ചു. ബോർഡർ പൂർണമായും സ്വർണനിറത്തിന്റെ സമ്പന്നതയിൽ മുങ്ങി. ബ്ലൗസിലും ഗോൾഡൻ എംബ്രോയ്ഡറി നിറഞ്ഞു. ഡിസൈനർ കരൺ തോറാനിയാണ് ഈ ഷീർ സിൽക് സാരി ഒരുക്കിയത്. 1.4 ലക്ഷം രൂപയാണ് സാരിയുടെ വില.

വലിയ മരതകക്കമ്മലും പേൾ ചോക്കറും ആക്സസറൈസ് ചെയ്തതോടെ റോയൽ ലുക്ക് കൈവന്നു. ബൺ ഹെയർസ്റ്റൈലും ഗ്ലോ മേക്കപ്പും ചേർന്നതോടെ ദീപിക ആരാധകഹൃദയം കവർന്നു.

ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, സാറ അലി ഖാൻ, ജാൻവി കപൂർ എന്നിങ്ങനെ ബോളിലുഡിലെ വമ്പൻ താരങ്ങൾ അംബാനിയുടെ വസതിയായ ആന്റീലിയയിൽ അനന്തിന്റെ വിവാഹനിശ്ചയത്തിന് എത്തിയിരുന്നു.

Advertisement