വീണ്ടും വിഷമദ്യ ദുരന്തം: 3 പേർ മരിച്ചു, 7 പേർ ഗുരുതരാവസ്ഥയിൽ

Advertisement

പട്ന ∙ മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. സിവാൻ ജില്ലയിലെ ബല ഗ്രാമത്തിൽ വിഷമദ്യം കഴിച്ചു മൂന്നു പേർ മരിച്ചു. ഏഴു പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷമദ്യ വിൽപന നടത്തിയതിനു 10 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ മാസം ബിഹാറിലെ ചപ്ര ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. ബിഹാറിൽ അടിക്കടിയുണ്ടാകുന്ന വിഷമദ്യ ദുരന്തങ്ങൾ മദ്യനിരോധന നയത്തിന്റെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മദ്യ നിരോധന നയത്തിൽ മാറ്റം വരുത്തില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.