ബി.ജെ.പി വനിത നേതാവിനെ ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ

Advertisement

ന്യൂ​ഡ​ൽ​ഹി: ജ​ഡ്ജി നി​യ​മ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റും സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​വും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്ന​തി​നി​ടെ ബി.​ജെ.​പി​യു​ടെ വ​നി​ത നേ​താ​വി​നെ ഹൈ​ക്കോട​തി ജ​ഡ്ജി​യാ​ക്കാ​ൻ കൊ​ളീ​ജി​യം ശുപാ​ർ​ശ ചെ​യ്തു.

ബി.​ജെ.​പി മ​ഹി​ള മോ​ർ​ച്ച​യു​ടെ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി​ക്ടോ​റി​യ ഗൗ​രി​യെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നാ​ണ് ജ​നു​വ​രി 17ന് ​ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശുപാ​ർ​ശ ചെ​യ്ത​ത്.

ജ​ഡ്ജി​മാ​രാ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മു​ള്ള​വ​രു​ടെ പേ​രു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ളീ​ജി​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു​വെ​ന്നും എ​ന്നാ​ൽ, ആ ​പേ​രു​ക​ൾ ത​ങ്ങ​ൾ മ​ട​ക്കി​യെ​ന്നും കൊ​ളീ​ജി​യം അം​ഗ​മാ​യ ജ​സ്റ്റി​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ സു​പ്രീം​കോ​ട​തി​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള അ​ഞ്ചു പേ​രു​ള്ള കൊ​ളീ​ജി​യം ശു​പാ​ർ​ശ​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി​യു​ടെ നേ​താ​വ് ര​ണ്ടാ​മ​താ​യി ഇ​ടം​പി​ടി​ച്ച​ത്.

ശുപാ​ർ​ശ കൊ​ളീ​ജി​യം പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ വി​ക്ടോ​റി​യ ഗൗ​രി​യു​ടെ ബി.​ജെ.​പി ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പോ​സ്റ്റു​ക​ളു​ം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. മോ​ദി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ബി.​ജെ.​പി നേ​താ​ക്ക​ൾ പേ​രി​നു മു​മ്പ് ‘ചൗ​കീ​ദാ​ർ’ എ​ന്നു ചേ​ർ​ത്ത കാ​മ്പ​യി​നി​ൽ വി​ക്ടോ​റി​യ ഗൗ​രി പ​ങ്കാ​ളി​യാ​യ​തും തൂ​ത്തു​ക്കു​ടി​യി​ൽ ബി.​ജെ.​പി ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ അ​വ​ർ സം​സാ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

Advertisement