ജോലാര്‍പേട്ട്. രാത്രി ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ചുമരില്‍ പിടിച്ച് വീട്ടിലേക്കുകയറാന്‍ ശ്രമിച്ച യുവാവ് പിടിവിട്ട് വീണു മരിച്ചു.
ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു(30) രാത്രി വൈകിയാണ് വീട്ടിലെത്തിയത്. കോളിങ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല. ഫോണ്‍ ചെയ്തപ്പോള്‍ എടുത്തതുമില്ല. രണ്ടാം നിലയിലെ വീട്ടിലേക്ക് ചുവരില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്.
പുലര്‍ച്ചെ തെന്നരശു എത്തിയില്ലെന്ന് അറിഞ്ഞ് ഭാര്യ ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശുവിനെ ഫോണ്‍ ചെയ്തപ്പോള്‍ താഴെനിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. അപ്പോഴാണ് മുറിവേറ്റുകിടക്കുന്ന ഭര്‍ത്താവിനെ കണ്ടത്.