ജനക്കൂട്ടം ഇരച്ചു കയറി; ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു

Advertisement

ശ്രീനഗർ: സുരക്ഷാ ഭീഷണിയെത്തുടർന്ന് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു. ജമ്മു കശ്മീരിലെ ബനിഹാലിലാണ് യാത്ര നിർത്തിയത്. സുരക്ഷ ഉറപ്പാക്കിയശേഷം യാത്ര പുനരാരംഭിക്കും. ജമ്മുവിലെ ബനിഹാലിൽ ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറി. പൊലീസ് നിഷ്ക്രിയമെന്ന് കോൺഗ്രസ് ആരോപിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര പുനരാരംഭിച്ചത്. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് യാത്രയ്ക്കൊപ്പം അണിനിരന്നത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ലയും ബനിഹാലിൽ യാത്രയ്‌ക്കൊപ്പം ചേർന്നിരുന്നു. വെള്ള ടി–ഷർട്ട ധരിച്ചാണ് ഒമർ യാത്രയിൽ പങ്കെടുത്തത്.

Advertisement