ഭോപ്പാൽ: രാജ്യത്തെ തിരക്കേറിയ ഒരു മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യിൽ പിടിച്ച് നിൽക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ. മധ്യപ്രദേശിലെ ചിന്ത്വാരയിൽ നിന്നുമുള്ള യുവാവിന്റെ വീഡിയോ ട്വിറ്ററിലാണ് പങ്കുവച്ചത്.
സാമൂഹിക മാധ്യമങ്ങളിൽ കൗതുകവും സന്തോഷവും വിചിത്രവുമായ പല കാര്യങ്ങളും നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അത്തരത്തിൽ രാജ്യത്തെ തിരക്കേറിയ ഒരു മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യിൽ പിടിച്ച് നിൽക്കുകയാണ് മധ്യപ്രദേശിലെ ചിന്ത്വാരയിൽ നിന്നുമുള്ള ഒരു യുവാവ്. ഇങ്ങനെ എങ്കിലും തനിക്ക് അനുയോജ്യമായ ഒരു വധുവിനെ കിട്ടും എന്നതായിരുന്നിരിക്കണം പോസ്റ്ററും പിടിച്ചു നിൽക്കുന്ന യുവാവിന്റെ പ്രതീക്ഷ.
എനിക്ക് സർക്കാർ ഉദ്യോഗസ്ഥയായ ഒരു വധുവിനെ വേണം. സ്ത്രീധനം ഞാൻ കൊടുത്തോളാം എന്നായിരുന്നു യുവാവ് കയ്യിൽ പിടിച്ച പോസ്റ്ററിൽ ഹിന്ദിയിൽ എഴുതിയിരുന്നത്. സംഭവത്തിന്റെ വീഡിയോ സുശാന്ത് പീറ്റർ എന്നൊരു ട്വിറ്റർ യൂസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 26 സെക്കന്റ് വരുന്നതാണ് വീഡിയോ. വീഡിയോയുടെ കാപ്ഷനിലാണ് സംഭവം മധ്യപ്രദേശിലാണ് നടക്കുന്നത് എന്ന് വ്യക്തമാക്കിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ അനവധിപ്പേരാണ് വീഡിയോ കണ്ടത്. പലർക്കും ഇത് കണ്ട് ചിരിയടക്കാൻ ആയില്ല എന്നതാണ് വാസ്തവം. അനവധി കമന്റുകളും വീഡിയോയ്ക്ക് വന്നു. ഏതായാലും ഈ വീഡിയോ വല്ല പ്രാങ്കുമാണോ അതോ സീരിയസായി യുവാവ് വധുവിനെ തേടുക തന്നെയാണോ എന്ന കാര്യം ഉറപ്പില്ല.