ന്യൂഡൽഹി: അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് അദാനി ഗ്രൂപ്പ് കരകയറുന്നു. അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ അനുബന്ധ ഓഹരി വിൽപനയെ (എഫ്പിഒ) ഹിൻഡ്ബർഡ് റിപ്പോർട്ട് കാര്യമായി ബാധിച്ചെങ്കിലും, അവസാന ദിവസമായ ഇന്ന് ഓഹരികൾ നിക്ഷേപ താൽപര്യം പ്രകടിപ്പിച്ചു.
അദാനി എന്റർപ്രൈസസിന് അനുബന്ധ ഓഹരി വിൽപനയ്ക്ക് വിപണിയിലെത്തിച്ചതിനേക്കാൾ കൂടുതൽ ആവശ്യക്കാരുണ്ടായി. 4.55 കോടി ഓഹരികളാണ് അദാനി എന്റർപ്രൈസസ് വിറ്റഴിക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ അഞ്ചു കോടിയിലേറെ ഓഹരികൾക്ക് ആവശ്യക്കാരെത്തിയെന്നാണ് റിപ്പോർട്ട്. 110 ശതമാനമാണ് സബ്സ്ക്രിപ്ഷൻ. ആങ്കർ നിക്ഷേപകർക്കുള്ള ഭാഗം നേരത്തെ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു. ഓഹരി വിൽപന ഇന്നു വൈകിട്ട് അഞ്ചു മണിക്ക് അവസാനിച്ചു.